ജാന്‍-എ-മന്‍’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പറവ, കുമ്പളങ്ങി നൈറ്റ്‌സ്, ഭീഷ്മ പര്‍വ്വം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാലു വര്‍ഗീസ്, ഗണപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലാല്‍ ജൂനിയര്‍, ദീപക് പറമ്പില്‍, അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷുട്ടിംഗ് കൊച്ചിയില്‍ ഇന്ന് ആരംഭിക്കും. പറവ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. അജയന്‍ ചാലിശ്ശേരിയാണ് കലാസംവിധാനം.