ഷെയ്ന് നിഗം നായകനാകുന്ന തമിഴ് ചിത്രമാണ് ‘മദ്രാസ്കാരന്’. തെലുങ്ക് നടി നിഹാരികയാണ് മദ്രാസ്കാരന് സിനിമയില്‍ ഷെയ്ന് നിഗത്തിന്റെ നായികയായി എത്തുന്നത്. സംവിധാനം വാലി മോഹന്‍ ദാസാണ്. മദ്രാസ്കാരനിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. രസകരമായ നൃത്ത ചുവടുകളാണ് ഗാന രംഗത്ത് ഉള്ളത് എന്നതും ഗാനത്തിന്റെ പ്രത്യേകതയുമാണ്. കപില്‍ കപിലനും അപര്‍ണയുമാണ് മദ്രാസ്കാരന് സിനിമയ്ക്കായി മനോഹരമായ ആ ഗാനം ആലപിച്ചിരിക്കുന്നത്. പ്രസന്ന എസ് കുമാറാണ് മദ്രാസ്കാരന് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സാം സി എസ്സാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.