അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’യിലെ ‘ആരാരോ ആരരോ’ എന്ന ഗാനം പുറത്തുവിട്ടു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ഭോലാ’യ്ക്ക് രാജ്യത്തെ തിയറ്ററുകളില്‍ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്.