കാന്‍സറിനെ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. മുന്‍പ് ഉള്ളതിനെക്കാള്‍ രോഗനിരക്ക് വര്‍ധിക്കുകയാണ്. ശരീരത്തില്‍ ഏത് ഭാഗത്തും കാന്‍സര്‍ വികസിക്കാം. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്നത് ചികിത്സ ലഭ്യമാക്കാനും കാന്‍സര്‍ അതിജീവനത്തിനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യും. അതേസമയം ഒരിക്കല്‍ കാന്‍സര്‍ വന്നവര്‍ക്ക് വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് കന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ദിവസവും ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ഭക്ഷണം രുചികരമാക്കുമെന്ന് മാത്രമല്ല, അനാവശ്യമായ കോശ വ്യതിയാനങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. ആന്റിഓക്സിഡന്റുകളാലും വിറ്റമിനുകളാലും സമൃദ്ധമാണ് കുഞ്ഞന്‍ ബെറിപ്പഴങ്ങള്‍. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇത് കാന്‍സറുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഡവലപ്പ്മെന്റാണ്. ഇതിലേക്ക് യോഗര്‍ട്ട്, ഓട്സ് എന്നിവ ചേര്‍ത്ത് കഴിക്കാം. ഇലക്കറികള്‍ പോഷക സമൃദ്ധമാണ്. ഇതില്‍ അടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും സെല്ലുലാര്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ സഹായിക്കും. കാന്‍സറിനുള്ള സാധ്യത കുറയ്ക്കും. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ ചില കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയാനുള്ള കെല്‍പ്പുണ്ട്. കറികളിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കാം. ബ്രോക്കോളി, ബ്രസ്സല്‍സ്, കോളിഫ്ളവര്‍ എന്നിവ കാന്‍സര്‍ പ്രതിരോധ പച്ചക്കറികളെന്നാണ് അറിയപ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും. പ്രത്യേകിച്ച് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് എന്നിവയ്ക്ക് ഇത് ഗുണം ചെയ്യും.