നാല് വര്‍ഷത്തിലേറെയായി മലയാളികള്‍ നെഞ്ചിലേറ്റിയ ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരമാണ് കിലി പോള്‍. റീല്‍സിലൂടെയാണ് കിലി പോള്‍ ശ്രദ്ധേയനായത്. മലയാളികള്‍ക്ക് കിലി പോള്‍ ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ഡാന്‍സ് ചെയ്തുമാണ് ഇദ്ദേഹം വൈറലായത്. പിന്നീട്, ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും കിലി റീല്‍സ് ചെയ്ത് തുടങ്ങി. മലയാളം പാട്ടുകള്‍ക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെ കേരളത്തിലും വൈറലായി കിലി പോള്‍. ഇപ്പോഴിതാ കിലി കേരളത്തിലെത്തിയിരിക്കുകയാണ്. സതീഷ് തന്വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആയാണ് കിലി കേരളത്തിലെത്തിയിരിക്കുന്നത്. ‘പ്രൊഡക്ഷന്‍ നമ്പര്‍ 1’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. അല്‍ത്താഫ് സലിം, ജോമോന് ജ്യോതിര്‍, അനാര്‍ക്കലി മരിക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.