അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തില് ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വയറുവേദനയ്ക്ക് കാരണമാകും. അസിഡിറ്റി ഒരുപാട് അസ്വസ്ഥതകള് ഉണ്ടാക്കും. എന്നിരുന്നാലും, ചില ഭക്ഷണങ്ങളും പ്രതിവിധികളും അസിഡിറ്റിയെ സ്വാഭാവികമായി കുറയ്ക്കാന് സഹായിക്കും. കുതിര്ത്ത ഉണക്കമുന്തിരി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും. വെറും വയറ്റില് ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങള് അകറ്റുന്നതിന് സഹായിക്കും. മോര് അസിഡിറ്റിക്ക് ഗുണം ചെയ്യും. വയറ്റിലെ ആസിഡിനെ നിര്വീര്യമാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഇതില് അടങ്ങിയിട്ടുണ്ട്. മോര് കഴിക്കുന്നത് നെഞ്ചെരിച്ചില് ലക്ഷണങ്ങള് കുറയ്ക്കുകയും ചെയ്യും. പെരുംജീരകമിട്ട വെള്ളം അസിഡിറ്റി, നെഞ്ചെരിച്ചില് തുടങ്ങിയ പ്രശ്നങ്ങള് അകറ്റുന്നതിന് സഹായിക്കുന്നു. പെരുംജീരക വെള്ളം വിവിധ ദഹനപ്രശ്നങ്ങള് അകറ്റുന്നതിന് ഫലപ്രദമാണ്. ആസിഡ് റിഫ്ലക്സ് ഉള്ള ആളുകള്ക്ക് കരിക്ക് വെള്ളം മികച്ചൊരു പാനീയമാണ്. കാരണം കരിക്ക് വെള്ളത്തില് പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകള് അടങ്ങിയിരിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സ് കൈകാര്യം ചെയ്യുന്നതില് സഹായിക്കുന്നു. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് വാഴപ്പഴം സഹായകമാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റി പ്രശ്നം തടയുന്നതില് സഹായിക്കുന്നു.
കുതിര്ത്ത ഉണക്കമുന്തിരി അസിഡിറ്റി പ്രശ്നം കുറയ്ക്കും
