ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവന്‍ കുതിര്‍ത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മൂന്നു ഗ്രാം ജീരകം പൊടിച്ചത് തൈരിനൊപ്പം ദിവസത്തില്‍ രണ്ടുതവണ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കോംപ്ലിമെന്ററി തെറാപ്പിസ് ഇന്‍ ക്ലിനിക്കല്‍ പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജീരക വെള്ളം ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിലൂടെ ജീരക വെള്ളം ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട ദഹനം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീര ഭാരം കുറയ്ക്കാനായി ദിവസത്തില്‍ മൂന്നു തവണ ജീരക വെള്ളം കുടിക്കണം. ആദ്യ ഗ്ലാസ്- രാവിലെ വെറും വയറ്റില്‍, രണ്ടാമത്തെ ഗ്ലാസ്- ഉച്ചഭക്ഷണത്തിന് 20 മിനിറ്റ് മുന്‍പ്, മൂന്നാമത്തെ ഗ്ലാസ്-അത്താഴം കഴിഞ്ഞ് 20 മിനിറ്റിനുശേഷം. ഒരു മാസത്തിനുള്ളില്‍ 2-4 കിലോ കുറയ്ക്കാം. ഇതിനൊപ്പം സമീകൃതാഹാരം കഴിക്കുകയും ആഴ്ചയില്‍ 3-4 തവണ വ്യായാമം ചെയ്യുകയും വേണം. വയറുവേദനയെയും ഗ്യാസിന്റെ പ്രശ്‌നങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് വളരെ എളുപ്പത്തില്‍ ഉരുക്കി കളയാന്‍ സാധിക്കും. ജീരക വിത്തുകളില്‍ ഫൈറ്റോസ്റ്റെറോളുകള്‍, സാപ്പോണിനുകള്‍ തുടങ്ങിയ ബയോ ആക്റ്റീവ് ധാതു ഘടകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിനെ പിത്തരസം ആക്കി മാറ്റുവാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊഴുപ്പിന്റെ അളവ് ഉരുകി പോകുമ്പോള്‍ ശരീരഭാരം അതേ അളവില്‍ കുറയുന്നു.