നിര്‍മ്മല ജലം പോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്ക്കുന്ന, നന്മയുള്ള ഒരു മനുഷ്യന്റെ ജീവിതവും കാലവും കര്‍മ്മവും അടയാളപ്പെടുത്തുമ്പോള്‍ ഉള്ള് നിറഞ്ഞ അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുക. ജീവിതത്തിന്റെ താക്കോല്‍ ആരുടെ കൈയിലാണ് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാകുന്ന നോവല്‍. ലളിതവും മനോഹരവുമായ ഈ ആഖ്യാനം ഒരു ഗ്രാമ പരിസരങ്ങളുടെ രമണീയതയും കൂടിയാണ്. ‘സ്‌നേഹവര്‍ണങ്ങള്‍’. ഇന്ദുലേഖ. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.