രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവില്‍നിന്നാണ് ഡോ. എം.ആര്‍. രാജഗോപാല്‍ കേരളത്തില്‍ സാന്ത്വനപരിചരണത്തിനായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളില്‍ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ ഇന്ന് വ്യാപിച്ചിട്ടുണ്ട്. രോഗാവസ്ഥയിലുള്ളവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുള്ള ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം. രോഗം കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാവില്ല. രോഗത്തോടൊപ്പമുള്ള യാത്ര ദുരിതപൂര്‍ണമാകാതിരിക്കാന്‍ ഈ പുസ്തകം ഒരു വഴികാട്ടിയാകും. ‘സ്‌നേഹം സാന്ത്വനം’. ഡിസി ബുക്‌സ്. വില 280 രൂപ.