ടൊയോട്ടയുടെ ഹൈറൈഡര്‍ സ്വന്തമാക്കി മിനിസ്‌ക്രീന്‍ താരം സ്‌നേഹ ശ്രീകുമാര്‍. സ്‌പോര്‍ട്ടിന്‍ റെഡ് വിത് മിഡ്നെറ്റ് ബ്ലാക്ക് നിറമാണ് വാഹനത്തിന്റേത്. ടൊയോട്ട ഹൈറൈഡര്‍ ഹൈബ്രിഡിന് 18.99 ലക്ഷം രൂപയാണ് വില. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും സമാസമം ചേരുന്ന സാങ്കേതികതയാണ് ഹൈബ്രിഡ്. ഇലക്ടിക് കാറുകളില്‍നിന്നു വ്യത്യസ്തമായി ചെറിയൊരു ബാറ്ററി പാക്ക് ഹൈബ്രിഡിനുണ്ടാവും. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ടി മോഡുകളുണ്ട്. സ്‌പോര്‍ട്ട് മോഡില്‍ 116 ബിഎച്ച്പി വരെയെത്തും. 100 കി.മി വേഗമെത്താന്‍ 12.10 സെക്കന്‍ഡ് മതി. നാലു വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകളാണ്. സ്‌ട്രോങ് ഹൈബ്രിഡ് വേണ്ടാത്തവര്‍ക്ക് സെമി ഹൈബ്രിഡ് മോഡലുമുണ്ട്. 15 ലക്ഷത്തില്‍ വിലയാരംഭിക്കുന്ന ആ മോഡലിന് 21 കി.മി ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.