അള്‍ഷിമേഴ്‌സെന്ന ന്യൂറോഡീജനറേഷന്‍ രോഗത്തിനുള്ള മരുന്നു കണ്ടെത്തി അതിന്റെ ആഗോളവിപണി കൈയടക്കാനുള്ള ഡല്‍റ്റ ഫാര്‍മ ഇന്നവേഷന്‍സിന്റെ വഴിവിട്ട ശ്രമങ്ങളിലൂടെ മരുന്നുവിപണിയിലുള്ള കോര്‍പ്പറേറ്റ് താത്പര്യങ്ങളെ തുറന്നുകാണിക്കുകമാത്രമല്ല, അതിനുള്ളിലകപ്പെടുന്ന മനുഷ്യര്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിശേഷമായി ആവിഷ്‌കരിക്കുകകൂടിയാണ് ‘സ്മൃതിവിച്ഛേദം’ എന്ന നോവല്‍. ഒരു ത്രില്ലറിന്റെ രചനാവൈഭവവും സോഷ്യല്‍ഫിക്ഷന്റെ ആവിഷ്‌കാര സൗന്ദര്യവും ഒത്തുചേരുന്ന നോവല്‍. ‘സ്മൃതിവിച്ഛേദം’. മനോജ് ഭാരതി. എച്ച് & സി ബുക്‌സ്. വില : 210 രൂപ.