ചെറു എസ്യുവി മാഗ്നൈറ്റിന്റെ പുതിയ രൂപം വിപണിയില്‍. ഒരു ലീറ്റര്‍ പെട്രോള്‍, പെട്രോള്‍ എഎംടി, ടര്‍ബോ പെട്രോള്‍, പെട്രോള്‍ സിവിടി ഗിയര്‍ബോക്സുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 11.50 ലക്ഷം രൂപ വരെയാണ്. വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം. ഗ്രില്ലില്‍ കൂടുതല്‍ ക്രോം, ഗ്ലോസ് ബ്ലാക് എലമെന്റും നല്കിയിരിക്കുന്നു. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് മോഡല്‍ 72എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100എച്ച്പിയും ടോര്‍ക്ക് 160 എന്‍എമ്മും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി, സിവിടി ട്രാന്സ്മിഷന് ഓപ്ഷനുകള്‍. മാനുവല്‍ ഗിയര്‍ബോക്സ് രണ്ട് എന്‍ജിനുകളിലും ലഭിക്കും എന്നാല്‍ എംഎംടി ഗിയര്‍ബോക്സ് 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനിലും സിവിടി ഗിയര്‍ബോക്സ് ടര്‍ബോ പെട്രോള്‍ എന്‍ജിനിലും മാത്രം.
പുതിയ രൂപത്തില്‍ ചെറു എസ്യുവി മാഗ്നൈറ്റ്
