ചെക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ കൊഡിയാക് എസ്യുവിയുടെ ഏഴാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തില്‍, പരിമിതമായ കാലയളവിലേക്ക് സ്‌കോഡ ഓട്ടോ ഉപഭോക്താക്കള്‍ക്ക് ബമ്പര്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കുന്നു. സ്‌കോഡ കൊഡിയാകിന്റെ വാര്‍ഷികവും ഇന്ത്യയില്‍ സ്‌കോഡയുടെ 24 വര്‍ഷം പൂര്‍ത്തിയാകുന്ന വേള കൂടി കണക്കിലെടുത്ത് 2024 ജൂലൈ 18 മുതല്‍ ജൂലൈ 24 വരെ കമ്പനി ഉപഭോക്താക്കള്‍ക്ക് മറ്റൊരു പ്രത്യേക ഓഫര്‍ നല്‍കുന്നു. ഈ പരിമിത കാലയളവിലെ ഓഫര്‍ അനുസരിച്ച് സ്‌കോഡ കൊഡിയാകില്‍ ഏഴ് ശതമാനം ആനുകൂല്യം ലഭിക്കും. അത് സ്‌കോഡ ഓട്ടോ ഇന്ത്യ വെബ്സൈറ്റ് വഴി മാത്രമേ ലഭ്യമാകൂ. ഈ ഓഫറില്‍, സ്‌കോഡ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഏഴ് ശതമാനം ആനുകൂല്യത്തില്‍ വിലക്കിഴിവ് ആനുകൂല്യങ്ങളും സേവന ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ, ഈ പരിമിത സമയ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലകളിലോ വിപുലീകൃത വാറന്റി കവറേജിലോ സേവന പാക്കേജുകള്‍ നേടാനാകും.