അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച വീണ്ടും ഹാജരാക്കണം. സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു. ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥർ ഒമ്പതു മണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.
മദ്യനയ കേസിസ് അഴിമതിയില്ല. ആംആദ്മി പാർട്ടിയുടെ സദ്ഭരണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിസോദിയ ബിജെപിയിൽ ചേർന്നാൽ വെറുതെ വിടുമെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്താനുള്ള നീക്കം നടക്കില്ല. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയവരാണ് ജയിലിലായത്. ഓരോ വീട്ടിലും പോയി പ്രചാരണം നടത്തുമെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ജനം മറുപടി നൽകുമെന്നും കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.