അജയ് ദേവ്ഗണിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സിങ്കം എഗെയ്ന്‍’ എന്ന ചിത്രമാണ് ലഭിച്ച പ്രീ റിലീസ് ബിസിനസിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്‌സിലെ അഞ്ചാം ചിത്രവും 2014 ല്‍ പുറത്തെത്തിയ സിങ്കം റിട്ടേണ്‍സിന്റെ തുടര്‍ച്ചയുമായ ഈ ചിത്രം ദീപാവലി റിലീസ് ആയി എത്താനിരിക്കുകയാണ്. റിലീസിന് ഒരു മാസം അവശേഷിക്കുമ്പോഴാണ് മികച്ച ഡീല്‍ ചിത്രം നേടിയിരിക്കുന്നത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് റൈറ്റ്‌സ് ഇനത്തില്‍ ചിത്രം ഇതിനകം നേടിയിരിക്കുന്നത് 200 കോടി ആണ്. അജയ് ദേവ്ഗണിനെയും രോഹിത് ഷെട്ടിയെയും സംബന്ധിച്ച് അവരുടെ കരിയറുകളിലെ ഏറ്റവും മികച്ച പ്രീ റിലീസ് ബിസിനസ് ആണ് ഇത്. 100 കോടി ബജറ്റില്‍ എത്തിയ അജയ് ദേവ്ഗണിന്റെ അവസാന ചിത്രം ഔറോണ്‍ മേം കഹാം ധൂം താ വലിയ പരാജയമായിരുന്നു. 15 കോടി പോലും ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായില്ല ചിത്രത്തിന്.