ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ മത്സരം തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ സിമ്പിള്‍ ഡോട്ട് വണ്‍ ഇന്ന് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. സിമ്പിള്‍ ഡോട്ട് വണ്ണില്‍, കമ്പനി 3.7 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററി പായ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. മൊത്തം നാല് നിറങ്ങളില്‍ ലഭ്യമാണ്. ഡോട്ട് വണ്‍ 750വാട്ട് ചാര്‍ജറുമായി വരുന്നു. ഈ സ്‌കൂട്ടറില്‍ കമ്പനി 72 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 8.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. 12 ഇഞ്ച് വീലുകളുള്ള ഈ സ്‌കൂട്ടറിന് പ്രത്യേകം രൂപകല്പന ചെയ്ത ട്യൂബ് ലെസ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറും 2.77 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു സവിശേഷത എന്ന നിലയില്‍, ഈ സ്‌കൂട്ടറിന് 35 ലിറ്റര്‍ സീറ്റിനടിയില്‍ സ്റ്റോറേജ് നല്‍കിയിട്ടുണ്ട്, അതില്‍ നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാം. ഇതുകൂടാതെ, ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മറ്റ് സവിശേഷതകളും പ്രവര്‍ത്തിപ്പിക്കുന്നതിന് ആപ്പ് കണക്റ്റിവിറ്റി സൗകര്യവും നല്‍കിയിട്ടുണ്ട്. 99,999 രൂപ പ്രാരംഭ വിലയിലാണ് കമ്പനി ഈ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.