അന്‍വര്‍ സാദത്ത്, ഡയാന ഹമീദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാമുദ്ദീന്‍ നാസര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അര്‍ധരാത്രി’. സിനിമയുടെ ചിത്രീകരണം എറണാകുളം മാടവനയില്‍ തുടങ്ങി. മസ്‌കറ്റ് മൂവി മേക്കേഴ്‌സ്, ഔറ മൂവീസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. സ്‌കൂള്‍ ഡയറി എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദത്ത് നായകനാവുന്ന ചിത്രമാണിത്. ബിനു അടിമാലി, ചേര്‍ത്തല ജയന്‍, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്മാന്‍, കാര്‍ത്തിക് ശങ്കര്‍, അജിത്കുമാര്‍ (ദൃശ്യം ഫെയിം), ഷെജിന്‍, രശ്മി അനില്‍ എന്നിവരും മറ്റു താരങ്ങളും അഭിനയിക്കുന്നു. ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബ ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു.