അജിത്തിനെ നായകനാക്കി അദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത്തിനൊപ്പം ചിത്രത്തില്‍ തൃഷ, പ്രസന്ന, സുനില്‍, അര്ജുന് ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഷൈന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതും. ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റില്‍ ഷൈന്‍ ജോയിന്‍ ചെയ്തു. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ ആയിരിക്കും ഷൈന്‍ അവതരിപ്പിക്കുക എന്നാണ് വിവരം. നേരത്തെ ദേവിശ്രീ പ്രസാദ് ആയിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ജി വി പ്രകാശ് കുമാറിനെ സംഗീതമൊരുക്കാനായി അണിയറപ്രവര്‍ത്തകര്‍ സമീപിക്കുകയായിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്തും ജിവി പ്രകാശും ഒന്നിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുക.