ssi

സോണിയ ഗാന്ധിയുടെ അനുമതി കിട്ടിയെങ്കിലും ശശി തരൂരിന് മത്സരിക്കാൻ കേരളത്തിലെ നേതാക്കൾ പച്ചക്കൊടി കാട്ടുന്നില്ല. നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ എന്ന്  കെ മുരളീധരൻ എം പി .പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. നേരത്തേ  തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷും രം​ഗത്തെത്തിയിരുന്നു. എന്നാൽ മനസ്സാക്ഷി വോട്ട് ചെയ്യാൻ കെ സുധാകരൻ അംഗങ്ങളോട് മുൻപ് പറഞ്ഞിരുന്നു.തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ​ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കൂടുതൽ പി സി സികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കോ​ൺ​ഗ്രസ് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും . വിജ്ഞാപനം വ്യാഴാഴ്ച  പുറത്തിറങ്ങും .

ബില്ലുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തുനിഞ്ഞ് ഗവർണറും  ഗവർണ്ണറെ  രാഷ്ട്രീയമായി നേരിടാൻ  പാർട്ടിയും. വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമർശനം തുടരുകയാണ്  ഗവർണറും സർക്കാരും. ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനം ഗവർണർ ആവർത്തിക്കും. അതേ സിപിഎം  സമയംആർഎസ്എസ് ബന്ധം തുടർന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ സർക്കാർ നിയമ വഴിയും ആലോചിക്കും.

ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ  കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയെന്ന് മന്ത്രി എം ബി രാജേഷ്.അദ്ദേഹത്തിന്റെ പ്രവൃത്തി വലിയ ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേര്‍ന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ​ഗവര്‍ണര്‍ പറഞ്ഞത്. ആ വാർത്താസമ്മേളനം ​ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് വിമർശിച്ചു. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞ്  ചീഫ് സെക്രട്ടറി ഫയൽ മടക്കി അയച്ചത് മൂലം ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തിപ്പിക്കാതെ വകുപ്പ് . ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻവേണ്ടിയാണ്  ഗതാഗതവകുപ്പ്  2019-ൽ 235 കോടി രൂപ മുടക്കി സംസ്ഥാനത്തുടനീളം ക്യാമറ സ്ഥാപിക്കാൻ കെൽട്രോണുമായി കരാറുണ്ടാക്കിയത്.. ട്രയൽ റൺ നടത്തി ഗതാഗത വകുപ്പ് ഉദ്ഘാടനം നിശ്ചയിച്ച സമയത്താണ്  കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞ്  ചീഫ് സെക്രട്ടറി ഫയൽ മടക്കി അയച്ചത്.

അട്ടപ്പാടി മധുകൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസ് നൽകിയിട്ടില്ല. ചെലവ് തുക കണക്കു കൂട്ടിയതുൾപ്പെടെ വച്ച്  അഭിഭാഷകൻ രാജേഷ് എം.മേനോൻ കളക്ടർക്ക് കത്തയച്ചു. വിചാരണ നാളിലെ ചെലവെങ്കിലും നൽകണം എന്നാണ് അഭിഭാഷകന്റെ ആവശ്യം. ഇതുവരെ 40ലേറെ തവണ രാജേഷ് എം.മേനോൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. കേസിൽ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി.ഗോപിനാഥ് ന്യായമായ ഫീസ് അല്ല സർക്കാർ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്.

മൃഗങ്ങളുടെ വാക്‌സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ ആരംഭിച്ചു. വെറ്റിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നായകളെ പിടിച്ച് വാക്സിനേഷൻ ചെയ്യിക്കാനായി മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ജീവനക്കാരെ നിയോഗിച്ചിരുന്നു. ഇ രില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ടായ പശ്ചാത്തലത്തിലാണ്  സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *