നൈന്റീസ് കിഡ്സിനെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ‘ശക്തിമാന്’ വീണ്ടുമെത്തി. യൂട്യൂബിലൂടെയാണ് ശക്തിമാന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 19 വര്‍ഷത്തിന് ശേഷം തിരികെ എത്തിയ ശക്തിമാന് വന്‍ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിക്കുന്നത്. ശക്തിമാനായി എത്തിയ മുകേഷ് ഖന്ന ആയിരുന്നു തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ. യൂട്യൂബിലൂടെ തിരികെ എത്തിയ ശക്തിമാന്റെ ആദ്യ എപ്പിസോഡ് മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. അള്‍ട്രാ മലയാളം എന്ന യൂട്യൂബിലൂടെയാണ് ശക്തിമാന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നേരത്തെ ഇവര്‍ പുറത്തിറക്കിയ ഹിന്ദി പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മലയാളത്തിലും ശക്തിമാനെത്തിയത്. അഞ്ച് ദിവസം കൂടുമ്പോള്‍ ഓരോ എപ്പിസോഡ് വീതമാണ് നിലവില്‍ പുറത്തിറക്കുന്നത്.