ജോജു ജോര്‍ജ് നായകനായി എത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഉം.. പുതുതായൊരിത്..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്. ജേക്‌സ് ബിജോയ് സം?ഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരി ആണ്. നേരത്തെ പുറത്തിറങ്ങിയ ഇരട്ടയിലെ പ്രൊമോ സോംങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ്. തമിഴ്- മലയാളി താരം അഞ്ജലി ആണ് ഇരട്ടയില്‍ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിറാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.