ഷാറുഖ് ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ഡന്‍കി’ ട്രെയിലര്‍ എത്തി. ഹാര്‍ഡി (ഹര്‍ദിയാല്‍ സിങ്) എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തിലെത്തുന്നു. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. താപ്‌സി പന്നുവാണ് നായിക. ബൊമ്മന്‍ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരന്‍. ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബര്‍ 21 ന് ആയിരിക്കും. അതായത് സലാറിന് ഒരു ദിവസം മുന്‍പ് ചിത്രം തിയറ്ററുകളിലെത്തും. ആയതിനാല്‍ത്തന്നെ ഒറ്റ ദിവസത്തേക്ക് സോളോ റിലീസ് ആണ് ഷാരൂഖ് ഖാന്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ഓപണിംഗ് കളക്ഷന്‍ പ്രധാനമാണ് എന്നതിനാല്‍ നിര്‍ണ്ണായക തീരുമാനമാണ് ഡങ്കി നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിരിക്കുന്നത്. യുഎസിലെ 125 സ്‌ക്രീനുകളിലെ 351 ഷോകളിലേക്കുള്ള ആദ്യദിന അഡ്വാന്‍സ് ബുക്കിംഗിലൂടെ വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ചിത്രത്തിന് തുടക്കത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ദിവസങ്ങളില്‍ ബുക്കിംഗില്‍ ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.