അജിത്ത് സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സിരീസ് ആണ് ‘ശാര്‍ദ്ദൂല വിക്രീഡിതം’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. രുദ്ര, ആതിര, പോളി വടക്കന്‍, അന്‍സില്‍ ഫിറോസ്, വര്‍ണ രാജന്‍, രാധേ ശ്യാം, മാര്‍ഗ്ഗരീത്ത ജോസ്സി, ലിന്‍സണ്‍ ജോണ്‍സ് മഞ്ഞളി, രേവതി സുദേവ്, ബാലാജി പുഷ്പ, കെ എം ഇസ്മയില്‍, ആര്‍ എസ് പ്രഭ എന്നിവരാണ് സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയും ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവുമായ ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. യുഫോറിയ എ എസ് ബാന്‍ഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിന്‍, റോബിന്‍ തോമസ്, ആരന്‍ ഷെല്ലി എന്നിവരാണ് ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്.