സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ട്. വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണ് എന്നും അനുശ്രീ പറഞ്ഞു .വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണിതെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രതികരിച്ചു.കച്ചവട താൽപര്യം മുൻനിർത്തികൊണ്ടുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. അതിനു തയ്യാറാവില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും എഐഎസ്എഫ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ
