ഏറ്റവും അധികം വില്‍പനയുള്ള പത്തുകാറുകളില്‍ ഏഴും മാരുതി തന്നെ. രണ്ട് ടാറ്റ വാഹനങ്ങളും ഒരു ഹ്യുണ്ടേയും ആദ്യ പത്തില്‍ ഇടം പിടിച്ചു. ചെറു എസ്‌യുവി വിഭാഗത്തില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസയെ പിന്തള്ളി നെക്‌സോണ്‍ ഒന്നാമതെത്തി. മാരുതി സുസുക്കിയുടെ ചെറു കാര്‍ ഓള്‍ട്ടോയാണ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ഹാച്ച്ബാക്കായ വാഗണ്‍ആറിനാണ്. മൂന്നാം സ്ഥാനത്ത് സ്വിഫ്റ്റും നാലാം സ്ഥാനത്ത് ബലേനോയും. ആദ്യ നാലു സ്ഥാനവും ഹാച്ച്ബാക്കുകളാണ് സ്വന്തമാക്കിയത്. അഞ്ചാം സ്ഥാനത്ത് ടാറ്റയുടെ ചെറു എസ്‌യുവി നെക്‌സോണാണ്. ആറാം സ്ഥാനത്ത് മാരുതിയുടെ കോംപാക്റ്റ് സെഡാന്‍ ഡിസയര്‍. ഏഴാം സ്ഥാനത്ത് ഹ്യുണ്ടേയ് ക്രേറ്റയും എട്ടാം സ്ഥാനത്ത് ടാറ്റ പഞ്ചുമുണ്ട്. മാരുതി സുസുക്കി എംപിവി എര്‍ട്ടിഗയും ചെറു എസ്‌യുവി വിറ്റാര ബ്രെസയുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍.