ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ‘ദി സെല്‍ഫിഷ് ജീന്‍’. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിര്‍ദ്ധാരണത്തിന്റെ തലങ്ങള്‍ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി. ശാസ്ത്ര എഴുത്തിലെ ഒരു ശ്രേഷ്ഠമായ കൃതിയായി ദി സെല്‍ഫിഷ് ജീനിനെ കണക്കാക്കാം. ഇതിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ച കാലംപോലെതന്നെ ഇന്നും പ്രസക്തമാണ്. ‘സെല്‍ഫിഷ് ജീന്‍’. റിച്ചാര്‍ഡ് ഡോക്കിന്‍സ്. വിവര്‍ത്തനം: ഡോ. മനോജ് ബ്രൈറ്റ്. ഡിസി ബുക്സ്. വില 520 രൂപ.