2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കാരിന് നല്‍കേണ്ട ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു കെ.എസ്.എഫ്.ഇ കൈമാറി. 56.74 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ.യ്ക്ക് വേണ്ടി ചെയര്‍മാന്‍ കെ.വരദരാജനും മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനിലും ചേര്‍ന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കൈമാറിയത്. കെ.എസ്.എഫ്.ഇ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ) എസ്.ശരത്ചന്ദ്രന്‍ , കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഡോ.കെ ശശികുമാര്‍, ബി.എസ് പ്രീത, കെ. മനോജ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എസ്.മുരളീകൃഷ്ണപിള്ള, എസ്.അരുണ്‍ബോസ്, എന്‍.എ മന്‍സൂര്‍, എസ്.വിനോദ് എന്നിവര്‍ തിരുവനന്തപുരത്തെ റെസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.