മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ മുന്‍നിര സ്‌കോര്‍പിയോ-എന്‍ എസ്യുവിയുടെ വിലകള്‍ കുത്തനെ കൂട്ടി. വേരിയന്റുകളെ ആശ്രയിച്ച് ഒരു ലക്ഷം രൂപ വരെ കുത്തനെ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ലോഞ്ച് ചെയ്ത് ആറ് മാസത്തിനുള്ളിലാണ് ഈ വില വര്‍ദ്ധനവ്. പഴയ സ്‌കോര്‍പിയോയുടെ പുതിയ തലമുറ പതിപ്പായ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ എസ്യുവി, കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ് 11.99 ലക്ഷം എക്‌സ്-ഷോറൂം പ്രാരംഭ വിലയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ മോഡലിന്റെ മിക്കവാറും എല്ലാ വകഭേദങ്ങള്‍ക്കും 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരെ വില വര്‍ദ്ധന ലഭിച്ചു. ഏഴ് സീറ്റുകളും മാനുവല്‍ ട്രാന്‍സ്മിഷനുമുള്ള എസെഡ്8 4ഡബ്‌ളിയുഡി വേരിയന്റിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ്. നേരത്തെ 19.94 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുണ്ടായിരുന്ന ഈ വേരിയന്റിന് ഇപ്പോള്‍ 1.01 ലക്ഷം രൂപ വര്‍ധിച്ച് 20.95 ലക്ഷം എക്‌സ് -ഷോറൂം വിലവരും. ഏഴ് സീറ്റുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റായ എസെഡ്8 എല്‍ 4ഡബ്‌ളിയുഡി യ്ക്കാണ് ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് ലഭിച്ചത്. ഇപ്പോള്‍ 24.05 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില. പെട്രോളിലും ഡീസലിലും സ്‌കോര്‍പിയോ-എന്‍ ബേസ് വേരിയന്റുകളുടെ വര്‍ധനയാണ് ഏറ്റവും ഉയര്‍ന്നത്. ഈ വേരിയന്റുകളുടെ വര്‍ദ്ധനവ് 65,000 രൂപ മുതല്‍ 75,000 രൂപ വരെയാണ്. ടോപ്-എന്‍ഡ് വേരിയന്റുകള്‍ക്ക് കുറഞ്ഞ വര്‍ദ്ധനവ് ലഭിച്ചു.