കൊല്ലത്ത് സ്കൂൾ ബസ്സപകടം. 18 കുട്ടികൾക്ക് പരിക്ക്. ആരുടേയും പരിക്ക് സാരമുള്ളതല്ല.
ഉമയനല്ലൂരിലെ മയ്യനാട് ഹയർസെക്കന്ററി സ്കൂളിന്റെ
ബസ്സാണ് മതിലിൽ ഇടിച്ച് മറിഞ്ഞത്.
അപകടത്തിൽ പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. സ്‌കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്.