പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നതിന് വര്‍ഷംതോറും സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണ്‍ വീഡിയോ കോളിലൂടെ സമര്‍പ്പിക്കുന്നതിന് പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് എന്ന പേരിലാണ് എസ്ബിഐ ഫീച്ചര്‍ അവതരിപ്പിച്ചത്. ബാങ്ക് ശാഖയില്‍ പോകാതെ തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യമാണ് എസ്ബിഐ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് മുഖാന്തരം വീഡിയോ കോള്‍ വഴി ഒരുക്കിയിരിക്കുന്നത്. ഇതിനായി എസ്ബിഐയുടെ പെന്‍ഷന്‍ സേവാ വെബ്സൈറ്റ് അല്ലെങ്കില്‍ പെന്‍ഷന്‍ സേവാ ആപ്പ് സന്ദര്‍ശിക്കുക. വീഡിയോഎല്‍സി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കാം. വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്തു എന്ന് കാണിച്ച് സന്ദേശം ലഭിക്കും. എസ്എംഎസ് വഴി വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ നിലവിലെ സ്ഥിതി അറിയിക്കും.