ക്രിസ്മസിനു നാടും നഗരവുമെല്ലാം നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു. ദീപാലംകൃതമായി. സമ്മാനവുമായി സാന്താക്ലോസ് എത്തുന്നതും കാത്തിരിക്കുകയാണു കുട്ടികള്‍. മാതാപിതാക്കളും കൂട്ടുകാരുമെല്ലാം ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറുന്നതാണു ലോകമെങ്ങുമുള്ള രീതി. എന്നാല്‍ അസുഖംമൂലം സാന്താക്ലോസ് സമ്മാനങ്ങളുമായി വരില്ല എന്നു പത്തു വയസുകാരിയുടെ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളില്‍ സമ്മാനങ്ങളോ കേയ്ക്കോ വാങ്ങാന്‍ കഴിയില്ല. അങ്ങനെയുള്ള ഒരു കുട്ടി ലില്ലി സാന്താക്ലോസിന് എഴുതിയ കത്താണിത്. കത്തിലെ വരികള്‍ ഇങ്ങനെയാണ്; ”ഹായ് സാന്താ, താങ്കള്‍ക്ക് അസുഖമായതിനാല്‍ ഈ വര്‍ഷം ഞങ്ങളുടെ വീട്ടിലേക്ക് വരില്ലെന്ന് അമ്മ എന്നോട് പറഞ്ഞു. താങ്കള്‍ക്കു വേഗം സുഖാവട്ടെ. അത് എന്റെ കുഞ്ഞു സഹോദരനെ സന്തോഷിപ്പിക്കും! ലവ് ലില്ലി (വയസ് 10). പി.എസ്. ഈ വര്‍ഷം ഞങ്ങള്‍ നന്നായിരിക്കുന്നു’. കത്തില്‍ ലില്ലി സാന്താക്ലോസിന്റെയും റെയിന്‍ഡിയറിന്റെയും ചിത്രവും വരച്ചിട്ടുണ്ട്. ലണ്ടനിലെ കെന്‍സിംഗ്ടണിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ ബിഗ് ഹെല്‍പ്പ് പ്രൊജക്റ്റാണ് കത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ദരിദ്ര കുടുംബങ്ങളിലായി ബുദ്ധിമുട്ടുന്ന 42 ലക്ഷം കൂട്ടികളെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ലില്ലിയുടെ കത്ത് പ്രചരിക്കുന്നത്. ക്രിസ്മസ് പങ്കുവയ്ക്കലിന്റെ ആഘോഷമാകട്ടെ. എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍.
സാന്താക്ലോസിന് അസുഖം ?
