കീഴാള നവോത്ഥാനനായകരുടെ രചനകളും അതുല്പാദിപ്പിച്ച സമരോത്സുകവും ബ്രാഹ്മണ്യവിരുദ്ധവുമായ പ്രത്യയശാസ്ത്ര ങ്ങളാണ് കീഴാള നവോത്ഥാന സമരമുന്നേറ്റങ്ങള്‍ക്ക് ഇന്ധനമാ യിത്തീര്‍ന്നത്. ജാതികേരളത്തില്‍നിന്നും, അയിത്തകേരളത്തില്‍ നിന്നും, ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തിലേ ക്കുള്ള കേരളീയ സമൂഹത്തിന്റെ ചുവടുമാറ്റത്തെ നിര്‍ണ്ണയി ക്കുന്നതില്‍ ഈ ഗ്രന്ഥങ്ങളും നവോത്ഥാനസമരങ്ങളും വലിയ പങ്കുവഹിക്കുകയുണ്ടായി കേരളീയ നവോത്ഥാനത്തെയും ആധുനിക ജനാധിപത്യ മതനിരപേക്ഷ കേരളത്തെയും സാധ്യ മാക്കിയ അത്തരം കൃതികളെയും സമരങ്ങളെയും കുറിച്ചുള്ള പഠനമാണ് ഈ കൃതി. സാംസ്‌കാരിക ബ്രാഹ്മണ്യവും ഹിന്ദുത്വ രാഷ്ട്രസങ്കല്പവും ശക്തിപ്പെടുന്ന ഇക്കാലത്ത് അവയോട് ഫലപ്രദമായി ഏറ്റുമുട്ടുന്നതിനും ഹിന്ദുത്വശക്തികളുടെ നെറി കെട്ട പ്രത്യയശാസ്ത്രങ്ങളെ പ്രതിരോധിക്കണമെങ്കിലും ഇത്തരം കൃതികളെ നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ‘സനാതനധര്‍മ്മം എഴുത്തും പോരാട്ടവും’. വി യു സുരേന്ദ്രന്‍. മൈത്രി ബുക്‌സ്. വില 294 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan