പഞ്ചാബിൽ ബിജെപിക്ക് എതിരെയുള്ള നിലപാട് വ്യക്തമാക്കി കർഷക സംഘടനകൾ. കോർപ്പറേറ്റ് വൽക്കരണത്തിലൂടെ കർഷകരെ ദ്രോഹിച്ചു. സമരം ചെയ്യുന്ന കർഷകരെ ദില്ലിയിലേക്ക് പോകാൻ വിട്ടില്ല. യുവ കർഷകൻ ശുഭകരൺ സിംഗിനെ സമരത്തിനിടെ വെടിവച്ചു കൊന്നെന്നും,കർഷകർക്ക് എതിരെ നടത്തിയ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമയിൽ ഉണ്ടായിരിക്കണം എന്നും സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. ആർഎസ്എസ് നിർദേശം അനുസരിച്ച് വെറുപ്പിന്‍റെ രാഷ്ട്രീയത്തിൽ ആണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിംഗ് പാന്തർ പറഞ്ഞു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan