ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച സാംസങ് എസ്23 ന് വിപണിയില്‍ വന്‍ നേട്ടമെന്ന് റിപ്പോര്‍ട്ട്. ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ തന്നെ 1400 കോടി രൂപയ്ക്കുള്ള 1.4 ലക്ഷം ഹാന്‍ഡ്സെറ്റുകളാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. പ്രീ-ബുക്കിങ്ങിന്റെ ആദ്യ ദിവസം തന്നെ 1,400 കോടി രൂപ ലഭിച്ചു. ഗ്യാലക്സി എസ് 22 നെ അപേക്ഷിച്ച് ഗ്യാലക്സി എസ് 23 ന്റെ പ്രീ-ബുക്കിങ് ഏകദേശം ഇരട്ടിയാണ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 1.4 ലക്ഷം ഹാന്‍ഡ്സെറ്റുകള്‍ പ്രീ-ബുക്ക് ചെയ്തു, ഇത് മുന്‍ പതിപ്പായ ഗ്യാലക്സി എസ് 22 നേക്കാള്‍ ഏകദേശം രണ്ട് മടങ്ങാണ്. ശരാശരി ഒരു ലക്ഷം രൂപ വിലയുള്ള ഹാന്‍ഡ്സെറ്റുകളാണ് അതിവേഗത്തില്‍ ബുക്കിങ് നടക്കുന്നത്. ഫെബ്രുവരി 23 വരെ ഗ്യാലക്സി എസ് 23 ഹാന്‍ഡ്സെറ്റുകളുടെ പ്രീ-ബുക്കിങ് തുടരും. ഗ്യാലക്സി എസ് 23 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് വില 75,000 മുതല്‍ 1.55 ലക്ഷം രൂപ വരെയാണ്. 12 മെഗാപിക്സല്‍ മുതല്‍ 200 മെഗാപിക്സല്‍ വരെയുള്ള സെന്‍സറുകളുള്ള അഞ്ച് ക്യാമറകളുമായാണ് എസ്23 ഫോണ്‍ എത്തുന്നത്.