മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗാലക്‌സി എം04 ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണിന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, മുന്‍ ക്യാമറയ്ക്ക് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചും ഉണ്ട്. ഗാലക്‌സി എം04 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8,499 രൂപയാണ്. ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12 ന് ആമസോണില്‍ ഇത് വില്‍പനയ്ക്കെത്തും. ബ്ലൂ, ഗോള്‍ഡ്, മിന്റ് ഗ്രീന്‍, വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ഗാലക്‌സി എം04 വരുന്നത്. സാംസങ് ഗാലക്‌സി എം04 ന് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചുള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ ഉണ്ട്. മീഡിയടെക് ഹീലിയോ പി35 ആണ് പ്രോസസര്‍. എല്‍ഇഡി ഫ്‌ലാഷോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും പ്രധാന ഫീച്ചറുകളാണ്. മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി.