പൂച്ചക്കുഞ്ഞിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക് സ്വാഗതം. ചുറ്റും കാണുന്ന എന്തിലും ഏതിലും സംശയം തോന്നുന്ന ഒരു കുഞ്ഞിപ്പൂച്ച. ചുറ്റുമുള്ള ഉറുമ്പും തവളയും ആമയും പട്ടിക്കുട്ടിയുമെല്ലാം കഥാപാത്രങ്ങള്‍ ആവുന്ന കുഞ്ഞു കുഞ്ഞു കഥകള്‍. നിറങ്ങളുടെ കുസൃതിയുടെ ഒരു മായാപ്രപഞ്ചം കൊച്ചു കൂട്ടുകാര്‍ക്ക് വേണ്ടി തുറന്നിടുകയാണ്. സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജേതാവ് തന്റെ ഈ പുതിയ പുസ്തകത്തിലൂടെ. ‘സംശയാലുവായ പൂച്ചക്കുഞ്ഞ്’. അജോയ് കുമാര്‍ എം എസ്. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 551 രൂപ.