ഇതിഹാസ പ്രണയ കഥയായ ‘ശാകുന്തളം’ സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും പ്രഖ്യാപിച്ചെങ്കിലും ഒടുവില്‍ നറുക്ക് വീണത് ദേവ് മോഹനായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. ശാകുന്തളം 3ഡിയില്‍ എത്തിക്കാനായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവച്ചത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖറാണ് സംവിധാനം ചെയ്യുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. ചിത്രത്തില്‍ മധുബാല, മോഹന്‍ ബാബു, സച്ചിന്‍ ഖേദ്ക്കര്‍, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, കബീര്‍ ബേദി, അല്ലു അര്‍ഹ എന്നിവര്‍ അഭിനയിക്കുന്നു.