സ്വന്തം ജീവിതപാത തെരഞ്ഞെടുത്ത അശ്വതിക്കു മുന്നില്‍ വന്നുപെടുന്ന വൈതരണികളാണ് സമാന്തരം എന്ന നോവല്‍. ചെറുകഥകളിലൂടെ കഥയെഴുത്തിന്റെ മര്‍മ്മമറിഞ്ഞ കെ ആര്‍ മല്ലിക നോവല്‍ എന്ന ആഖ്യാനത്തിലേക്കു കടക്കുമ്പോഴും അത്രമേല്‍ ബൃഹത്താവാതെ ഒതുക്കി നിര്‍ത്തുന്നതിന്റെ ചാരുത പകരുന്നു. അശ്വതി സ്വന്തം ജീവിതത്തോട് കലഹിച്ച് സ്വതന്ത്രമായ പാത വെട്ടിത്തെളിക്കാന്‍ ശ്രമിച്ചു. അവളുടെ ജീവിതത്തോട് സുദൃഢ കുടുംബബന്ധങ്ങള്‍ എന്തുചെയ്തു എന്ന അന്വേഷണമാണീ നോവല്‍. ‘സമാന്തരം’. കെ.ആര്‍ മല്ലിക. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 171 രൂപ.