ഒരു കാലത്ത് മലയാളത്തില്‍ സജീവമായിരുന്ന ഭാവനായിക സലീമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’യിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. സലീമയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നു. പാട്ടി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. നഖക്ഷതങ്ങള്‍, ആരണ്യകം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സലീമ. ആന്ധ്രാപ്രദേശുകാരിയാണെങ്കിലും മലയാളസിനിമകളിലാണ് സലീമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നഖക്ഷതങ്ങളിലെ ലക്ഷ്മിയെയും ആരണ്യകത്തിലെ അമ്മിണിയെയും നെഞ്ചിലേറ്റാത്ത മലയാളികള്‍ ചുരുക്കമായിരിക്കും എന്നതിനാല്‍ത്തന്നെ ഈ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ നോക്കിക്കാണുന്നത്. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ടി എസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് നിര്‍മ്മിക്കുന്നത്. ഡിഎന്‍എ ജൂണ്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തും. റിയാസ് ഖാന്‍, ബാബു ആന്റണി, റായ് ലക്ഷ്മി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സീത, ശിവാനി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.