സജിചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന് നടക്കും. സജി ചെറിയാനെ മന്ത്രി സഭയിലേയ്ക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശഗവര്‍ണര്‍ അംഗീകരിച്ചെന്നാണ് സൂചന.
ഭരണഘടനവിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ സ്ഥാനമൊഴിഞ്ഞ സജി ചെറിയാന് പോലീസ് ക്ലീൻചിറ്റ് നൽകിയിരുന്നു. ഈ പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല
മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തെ തുടർന്നായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ ജൂലായിൽ മന്ത്രി പദം ഒഴിഞ്ഞത്.