രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍. എസ്. എസ്) നൂറുവര്‍ഷത്തെ ചരിത്രം വെബ് സീരീസായി പുറത്തുവരുന്നു. നാഷണല്‍ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍ ചേര്‍ന്നാണ് സീരീസ് ഒരുക്കുന്നത്. ‘വണ്‍ നാഷന്‍’ എന്നാണ് വെബ് സീരീസിന് പേരിട്ടിരിക്കുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി, ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറാ, സഞ്ജയ് പുരാന്‍ സിംഗ് ചൌഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ‘ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ കഷ്ടപ്പെട്ട, ഇന്ത്യന്‍ ചരിത്രത്തില്‍ പറയപ്പെടാതെ പോയ ഹീറോകളെയും മറന്നു കളഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തയുമാണ് ‘വണ്‍ നാഷന്‍’ എന്ന വെബ് സീരീസിലൂടെ അവതരിപ്പിക്കുന്നത്.” പ്രസ് മീറ്റില്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു. 2025 ല്‍ നൂറു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ബി. ജെ. പിയുടെ പോഷക സംഘടനയായ ആര്‍. എസ്. എസ്. അതുകൊണ്ട് തന്നെ സംഘടന നൂറു വര്‍ഷം തികയ്ക്കുന്ന വര്‍ഷമോ അതിനു മുന്‍പോ സീരീസ് പ്രദര്‍ശിപ്പിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷ്ണു വര്‍ദ്ധന്‍ ഇന്ദുരി, ഹിതേഷ് താക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് പ്രൊഡ്യൂസ് ചെയ്യുന്നത്.