ആര്‍എസ്എസും ബിജെപിയും സീതാദേവിയെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ജയ് സിയ റാം’ എന്ന് പറയാന്‍ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കു മടിയാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു സ്ത്രീക്കും ആര്‍എസ്എസിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വിവാദ നായകന്‍ കമ്പ്യൂട്ടര്‍ ബാബ. മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി പങ്കെടുത്തത്. മുന്‍മുഖ്യമന്ത്രി കമല്‍നാഥും യാത്രയില്‍ പങ്കെടുത്തു. യാത്ര ഇന്നു വൈകുന്നേരം രാജസ്ഥാനിലേക്കു പ്രവേശിക്കും.