സൈബര്‍ തട്ടിപ്പുകള്‍ മൂലം കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നഷ്ടപ്പെട്ടത് 177.05 കോടി രൂപയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സൈബര്‍ സാമ്പത്തിക കുറ്റങ്ങളുടെ എണ്ണം 10 മടങ്ങാണ് വര്‍ധിച്ചത്. 2014-15 വര്‍ഷത്തില്‍ 18.46 കോടി രൂപയാണ് സൈബര്‍ ക്രിമിനലുകള്‍ തട്ടിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 107.21 കോടി രൂപ നഷ്ടമായി. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ പണം നഷ്ടപ്പെടുന്ന കേസുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്ററിന്റെ കണക്കുകളില്‍ പറയുന്നു. 2014 ല്‍ ഇത്തരം കേസുകളുടെ എണ്ണം 815 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 29,082 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് വര്‍ധിക്കുന്നതിനൊപ്പം തന്നെ ഡിജിറ്റല്‍ തട്ടിപ്പുകളും വര്‍ധിക്കുകയണ്. രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ തുടരുമെന്നാണ് സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്റര്‍ കണക്ക് കൂട്ടുന്നത്. തട്ടിപ്പിന് ഇരയാകുന്നവരെ നിയമപരമായി സഹായിക്കാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് പ്രത്യേക വെബ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. 1930 എന്ന ടോള്‍ ഫ്രീ നമ്പറിലും സേവനം ലഭിക്കും. സൈബര്‍ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സഞ്ചാര്‍ സാഥി വെബ്സൈറ്റിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
സൈബര്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 177 കോടി രൂപ!
