ആറുമാസത്തിനുള്ളില്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റത് ഒരു ലക്ഷം ഹണ്ടറുകള്‍. സൗത്ത് ഈസ്റ്റ് ഏഷ്യന്‍, യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ അടക്കമാണ് ബൈക്കിന്റെ വില്‍പന ഒരു ലക്ഷം യൂണിറ്റ് കടന്നത്. മാസം ഏകദേശം 17000 യൂണിറ്റ് ഹണ്ടര്‍ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ വില്‍ക്കുന്നത്. മീറ്റിയോര്‍, ക്ലാസിക് എന്നിവരുടെ അടിസ്ഥാനമായ ജെ പ്ലാറ്റ്‌ഫോം തന്നെയാണ് ഹണ്ടറിനും നല്‍കിയിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ ജന്മം കൊള്ളുന്ന മൂന്നാമത്തെ മോഡലാണിത്. വലുപ്പവും വിലയും കുറഞ്ഞ ഹണ്ടര്‍ വളരെ പെട്ടെന്നു തന്നെ ജനപ്രീതി പിടിച്ചു പറ്റി. റെട്രോ, മെട്രോ,എന്നീ മൂന്നു വേരിയന്റുകള്‍ വില്‍പനയ്ക്ക് എത്തുന്ന ഹണ്ടറിന്റെ ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 1.50 ലക്ഷം രൂപയിലാണ്. ക്ലാസിക്, മീറ്റിയോര്‍ മോഡലുകളിലെ 349 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹണ്ടറിലും. 20 ബിഎച്ച്പി. കരുത്തും 27 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ 300 എംഎമ്മും പിന്നില്‍ 270 എംഎം വലിപ്പവുമുള്ള ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ട് ഹണ്ടറില്‍.