പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350ന്റെ പുതുക്കിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളും ആകെ ഏഴ് പുതിയ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫയര്‍ബോള്‍ വേരിയന്റ് ഓറഞ്ച്, ഗ്രേ നിറങ്ങളിലും സ്റ്റെല്ലര്‍ വേരിയന്റ് മാറ്റ് ഗ്രേ, മറൈന്‍ ബ്ലൂ നിറങ്ങളിലും അറോറ വേരിയന്റ് റെട്രോ ഗ്രീന്‍ , ചുവപ്പ് നിറങ്ങളിലും, സൂപ്പര്‍നോവ വേരിയന്റ് കറുപ്പ് നിറത്തിലുമാണ് ലഭ്യമാവുക. 1,95,762 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 349 സിസി ജെ-സീരീസ് എയര്‍-കൂള്‍ഡ് എന്‍ജിനുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇത് 6100 ആര്‍പിഎമ്മില്‍ 20.2 ബിഎച്പി പവറും 4000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ജോഡിയാക്കിയിട്ടുണ്ട്. മെറ്റിയര്‍ 350ന്റെ എക്‌സ്-ഷോറൂം വില 1.96 ലക്ഷം രൂപയില്‍ ആരംഭിച്ച് 2.16 ലക്ഷം രൂപ വരെ എത്തിനില്‍ക്കുന്നു.