2024 സെപ്റ്റംബറിലും റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ഈ സെഗ്മെന്റിലെ ടോപ്പ്-4 സ്ഥാനങ്ങള്‍ ലഭിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ആറ് മോഡലുകളും ടോപ്-10 പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം, ട്രയംഫ്, ജാവ, യെസ്ഡി, ബജാജ്, ഹോണ്ട തുടങ്ങിയ ബ്രാന്‍ഡുകളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. മിഡില്‍ വെയ്റ്റ് ബൈക്കുകളുടെ വില്‍പ്പനയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. സെപ്റ്റംബറില്‍ 33,065 യൂണിറ്റ് വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 17,406 യൂണിറ്റുകള്‍ വിറ്റു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോട്ടോര്‍ സൈക്കിള്‍ 12,901 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 8,665 യൂണിറ്റുകളും റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 1,814 യൂണിറ്റുകളും വിറ്റു. റോയല്‍ എന്‍ഫീല്‍ഡ് ഗറില്ലയുടെ 1,657 യൂണിറ്റുകളാണ് സെപ്തംബറില്‍ വിറ്റത്.