ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ‘അനുരാഗ’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു പക്കാ റൊമന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മെയ് അഞ്ചിന് അനുരാഗം പ്രദര്‍ശനത്തിനെത്തും. തെന്നിന്ത്യന്‍ ഡയറക്ടര്‍ ഗൗതം വാസുദേവ് മേനോന്‍, ജോണി ആന്റണി, ക്വീന്‍, കളര്‍പടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിന്‍ ജോസ്, 96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി, ഷീല, ദേവയാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ‘അനുരാഗ’ത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിന്‍ ജോസ് തന്നെയാണ്. മനു മഞ്ജിത്ത്,മോഹന്‍ കുമാര്‍,ടിറ്റോ പി.തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതനായ ജോയല്‍ ജോണ്‍സ് സംഗീതം പകരുന്നു.