ഒന്നര മാസം മുൻപ് പി.ജയരാജൻ സി പി എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിന് ഇന്നലെ അതേ കമ്മിറ്റിയിൽ തന്നെ ഇ പി ജയരാജൻ മറുപടി നൽകി. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം പാർട്ടി അന്വഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിസോര്‍ട്ട് വിവാദം ഇന്നലെ സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന് വിശദീകരിച്ചു. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. സംസ്ഥാന സമിതിയിലുയർന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നൽകാനായിരുന്നു സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതു പ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇപിയുടെ മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. പിബി അംഗങ്ങളുൾപ്പെട്ട രണ്ടംഗ സമിതി വരും. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. വാർത്ത ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണമുണ്ടെന്നായിരുന്നു വിവരം. പരാതി ഉന്നയിച്ചപ്പോൾ എഴുതി നൽകിയാൽ അന്വേഷിക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പി ജയരാജനോട് പറഞ്ഞിരുന്നത്. രണ്ട് മാസമായിട്ടും ഇതിന് പി ജയരാജൻ തയ്യാറായിട്ടില്ല.റിസോർട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും , വിവാദത്തിൽ തുടർ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സർക്കാർ തിരുത്തേണ്ട സാഹചര്യമില്ലെന്ന് എം വി ഗോവിന്ദന് വ്യക്തമാക്കി. 3.9 ശതമാനമെന്ന അർഹമായ പദ്ധതി വിഹിതം കേന്ദ്രം 1.9 ആക്കി കുറച്ചു. കേരളത്തെ ഒരിഞ്ചു മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന നിലപാടാണ്. ഇന്ധന സെസ് പിൻവലിയ്ക്കണമെന്നത് രാഷ്ട്രീയ താൽപ്പര്യം മാത്രമാണ്.