രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിന് ‘സ്മാര്‍ട്ട്’ ഇന്‍സുലിന്‍ വികസിപ്പിച്ച് ഗവേഷകര്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന ഓണ്‍ ആന്റ് ഓഫ് സ്വിച്ച് ഇന്‍സുലിന്‍ തന്മാത്രയാണ് ഗവേഷകര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഡെന്മാര്ക്ക്, യുകെ, ചെക്കിയ എന്നിവിടങ്ങളിലെ ഗവേഷകരും ബ്രിട്ടോള്‍ സര്‍വകലാശാലയിലെ ഗവേഷകരും അടങ്ങുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഇന്‍സുലിന്‍ തന്മാത്രയുടെ രൂപകല്പനയ്ക്ക് പിന്നില്‍. എന്‍എന്‍സി2215 എന്ന് പേരിട്ടിരിക്കുന്ന ഇന്‍സുലിന്‍ ഗ്ലൂക്കോസ് സെന്‍സിറ്റീവ് ഘടകങ്ങള്‍ ഉപയോഗിച്ച് സ്വയം പരിഷ്ക്കരിച്ചു ഏറ്റക്കുറച്ചിലുകളെ പരിഹരിക്കുമെന്ന് നെച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസ് അളവിനെ അടിസ്ഥാനപ്പെടുത്തി ഓണ്‍ ആന്റ് ഓഫ് രീതിയില്‍ സ്വയം സ്വിച്ച് ചെയ്യാവുന്ന രീതിയിലാണ് ഇന്‍സുലിന്‍ തന്മാത്രയുള്ളത്. ഒരു വളയത്തിന്റെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്‍സുലിന്‍ മാക്രോസൈക്കിള്‍, ഗ്ലൂക്കോസൈഡ് എന്നിങ്ങനെ രണ്ട് വശങ്ങളുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോള്‍ ഗ്ലൂക്കോസൈഡ് സജീവമാകുകയും ഇത് ഇന്‍സുലിനെ നിഷ്ക്രിയമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. എന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുമ്പോള്‍ ഗ്ലൂക്കോസൈഡ് നിഷ്ക്രിയമാവുകയും ഇന്‍സുലിന്‍ സജീവമാവുകയും ചെയ്യുന്നു. രൂപകല്പന ചെയ്ത ഇന്‍സുലിന്‍ പന്നികളിലും എലികളിലും പരീക്ഷിച്ചു വിജയിച്ചതായും ഗവേഷകര്‍ വ്യക്തമായി. മനുഷ്യരില്‍ ട്രയല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ഗവേഷകര്‍ അറിയിച്ചു.
‘സ്മാര്‍ട്ട്’ ഇന്‍സുലിന്‍ വികസിപ്പിച്ച് ഗവേഷകര്‍
