പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായും ഉയര്‍ത്തി. മുഖ്യ പലിശനിരക്കില്‍ (റിപ്പോ നിരക്ക്) മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. പലിശനിരക്ക് 6.5 ശതമാനം തന്നെ. വായ്പകള്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ഇതു ബാധകമാവും. എന്നാല്‍ അടുത്ത പോളിസി കമ്മിറ്റി യോഗത്തില്‍ പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷ നല്‍കിയാണ് ആര്‍ബിഐ ‘ന്യൂട്രല്‍’ എന്ന നിലപാടിലേക്ക് മാറിയത്. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം ദൃശ്യമായി. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിഗമനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി. വിലക്കയറ്റ പ്രതീക്ഷ 4.5 ശതമാനം നിലനിര്‍ത്തി. യുപിഐ123പേ ഇടപാട് പരിധി 5,000ല്‍ നിന്ന് 10,000 രൂപയാക്കി. നെഫ്റ്റ്, ആര്‍ജിടിഎസ് വഴിയുള്ള പണമിടപാടുകളില്‍ ഗുണഭോക്താവിന്റെ പേര് ഉപയോക്താവിന് കാണാന്‍ കഴിയുന്ന രീതി ഉടനെ നടപ്പാക്കും.